
മല്ലപ്പള്ളി : ഇടതുസ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.മാത്യു ടി.തോമസ് എം.എൽ.എ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ,ജില്ല സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ, പി.ബി.സതീഷ് കുമാർ, ബിനു വർഗീസ്, ജേക്കബ് എം.ഏബ്രഹാം, ബെന്നി പാറേൽ, സന്തോഷ് തോമസ്, ബാബു പാലക്കൽ, ജേക്കബ് മാമ്മൻ, ജോസ് കുറഞ്ഞൂർ , ഡോ.ജേക്കബ് ജോർജ്, സജി ചാക്കോ, ജോസ് കുറഞ്ഞൂർ , രാജൻ എം.ഈപ്പൻ എന്നിവർ പ്രസംഗിച്ചു.