udf

വെണ്മണി: യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ വെണ്മണി മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ അനിയൻ കോളൂത്ര അദ്ധ്യക്ഷത വഹിച്ചു. സാബു തോട്ടുങ്കൽ, ജൂണി കുതിരവട്ടം, ഡി.നാഗേഷ് കുമാർ, കെ.ആർ സജീവൻ, ജോർജ് തോമസ്, സഖറിയ പുത്തനിട്ടി, ശ്രീകുമാർ കോയിപുറം, ജിജി പുന്തല, സാബു ഇലവും മൂട്ടിൽ, മറിയാമ്മ ചെറിയാൻ, മധു കരീലത്തറ, മിനികുട്ടി, ബാബു മരുന്നൂരേത്ത്, ലെജു കുമാർ, ഹരി അമ്പിഴേത്ത് തുടങ്ങിയവർ പ്രസംഗിച്ചു.