31-sndp-kzhry

കോഴഞ്ചേരി : എസ്.എൻ.ഡി.പി യോഗം കോഴഞ്ചേരി യൂണിയനിലെ വിവിധ മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്ക് ധനലക്ഷ്മി ബാങ്ക് അനുവദിച്ച അരക്കോടിയോളം രൂപയുടെ വായ്പ യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു വിതരണം ചെയ്തു. ടൗൺ ശാഖയിലെ വയൽവാരം, പുല്ലാട് ഈസ്റ്റ് ഗുരുവന്ദനം, ഇലന്തൂർ ശാഖയിലെ ഗുരു ദീപം എന്നി മൈക്രോ യൂണിറ്റുകൾക്കാണ് വായ്പ നൽകിയത്. യൂണിയൻ സെക്രട്ടറി ജി ദിവാകരൻ, വൈസ് പ്രസിഡന്റ് വിജയൻ കാക്കനാടൻ, യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി.ഭാസ്‌ക്കർ, സുഗതൻ പൂവത്തൂർ, പ്രേംകുമാർ മുളമൂട്ടിൽ രാജൻ കുഴിക്കാല, സിനു എസ്. പണിക്കർ എന്നിവർ സംസാരിച്ചു.