
കോടുകുളഞ്ഞി: ഗുരുദേവ ദർശനത്തിന് പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് എസ് എൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം ഡോ.എ.വി. ആനന്ദരാജ് പറഞ്ഞു. ശ്രീനാരായണ വിശ്വധർമ്മമഠം സംഘടിപ്പിച്ച ഗുരുദേവന്റെ മാതാവ് കുട്ടിയമ്മയുടേയും പിതാവ് മാടനാശാന്റേയും അനുസ്മരണ സമ്മേളനവും വിശാഖ യജ്ഞവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. ആശ്രമ സമിതി വൈസ് പ്രസിഡന്റ് സാംബശിവന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ബാബുരാജ് അയിരൂർ ആമുഖ പ്രസംഗവും ആശ്രമ സമിതി വനിതാ സംഘം പ്രസിഡന്റ് മോളി നാരായണൻ അനുസ്മരണ പ്രസംഗവും നടത്തി.