കോന്നി: ടൗണിലെ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാവുന്നില്ലന്നു പരാതി. ടൗണിലെ അനധികൃത പാർക്കിംഗ് ഉൾപ്പെടെയുള്ള ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ പലതവണ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്ന് തീരുമാങ്ങൾ എടുക്കുമെങ്കിലും നടപ്പിലാക്കാതെ പോകുന്നതാണ് പതിവ്. താലൂക്ക് വികസന സമിതി യോഗത്തിലും വിഷയം ചർച്ചയാവാറുണ്ടെങ്കിലും തീരുമാനങ്ങൾ നടപ്പിലാവാറില്ല. കോന്നി ടൗണിൽ എത്തുന്ന സ്വകര്യ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തതാണ് പ്രധാന പ്രശ്‍നം. ഇതുമൂലം സ്വകാര്യ വാഹനങ്ങൾ ടൗണിലെ റോഡരിലാണ് പാർക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും ഗതാഗത തടസം ഉണ്ടാക്കുന്നു. ടൗണിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ അടുത്തിടെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത ഉപദേശക സമിതി യോഗം ചേർന്നിരുന്നു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് തണ്ണിത്തോട്, പത്തനാപുരം, ചന്ദനപ്പള്ളി, പത്തനംതിട്ട റോഡുകളിലേക്ക് 50 മീറ്റർ ദൂരത്തിൽ പാർക്കിംഗ് പൂർണമായും ഒഴിവാക്കാൻ യോഗത്തിൽ തീരുമാനം എടുത്തിരുന്നു.

സ്വകാര്യ ബസുകൾ സ്ഥിരം റോഡരികിൽ

പലചരക്ക് മൊത്ത വ്യാപാര സ്ഥാപങ്ങളുടെ മുൻപിൽ ലോഡുമായി എത്തുന്ന ലോറികൾ പകൽ മുഴുവൻ റോഡരികിൽ നിറുത്തിയിടുന്നതും വഴിയോര കച്ചവടക്കാരും മോട്ടോർവാഹങ്ങളുടെ ഷോറൂമുകളുടെ മുൻപിൽ റോഡിലേക്ക് വാഹനങ്ങൾ ഇറക്കി വച്ചിരിക്കുന്നതും ഗതാഗത തടസം ഉണ്ടാക്കുന്നുണ്ട്. ഓട്ടോറിക്ഷകളുടെ പാർക്കിംഗ് സംബന്ധിച്ച് തീരുമാനം എടുക്കാൻ യൂണിയൻ പ്രതിനിധികളുടെ യോഗം വിളിക്കാനും അന്ന് തീരുമാനം എടുത്തിരുന്നു. ബസ് സ്റ്റോപ്പുകളിൽ കൂടുതൽ സമയം ബസുകൾ നിറുത്തിയിടുന്നതും സ്ഥിതി രൂക്ഷമാക്കുന്നുണ്ട്.

.....................................

മെഡിക്കൽ കോളേജ് അടക്കം എട്ടു കോളേജുകളും നിരവധി സ്കൂളുകളുമാണ് പ്രദേശത്ത് ഉള്ളത്. ഇത് മൂലം മദ്ധ്യവേനൽ അവധികഴിഞ്ഞാൽ ഗതാഗതക്കുരുക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ശബരിമല സീസണിലും ഇത് തന്നെയാണ് സ്ഥിതി. ടൗണിൽ എത്തുന്ന സ്വകാര്യ വാഹങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലം കണ്ടെത്തെണം

(നാട്ടുകാർ)