photo
പത്തനംതിട്ട പാലർമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൂങ്കാവിൽ ചേർന്ന യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു

പ്രമാടം : ബി.ജെ.പിക്ക് വേണ്ടി ഇലക്ഷൻ ഡ്യൂട്ടി ചെയ്യുന്ന ഒരുകൂട്ടം കൂലിവേലക്കാരാണ് ഇ.ഡിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പത്തനംതിട്ട പാലർമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം പൂങ്കാവിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം വെളുപ്പിക്കൽ എന്ന കെട്ടുകഥയുണ്ടാക്കി അഴിമതി നിരോധന നിയമം അനുസരിച്ചാണ് അരവിന്ദ് കെജ്‌രിവാളിനെ അറസ്​റ്റ് ചെയ്തത്. ഭരണകൂടത്തെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഒതുക്കാനുള്ള ഭീകരവാദ പ്രവർത്തനമാണ് ബി.ജെ.പി സർക്കാർ നടത്തുന്നത്. സുപ്രീം കോടതി പറയുന്നതിന് പുല്ല് വില പോലും കൽപ്പിക്കാത്ത സേഛാധിപത്യ ഭരണസംവിധാനമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇന്ത്യൻ ഭരണഘടന ഇളക്കി ഇന്ത്യൻ ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ സ്ഥാപിക്കാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ. രാജേന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു , ജില്ലാ സെക്രട്ടേറിയറ്റംഗം പി. ജെ. അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, പി. ആർ. ഗോപിനാഥൻ, രാജു നെടുവംപുറം, ബൈജു .കെ. എം .മോഹനൻ ,കെ .ആർ. ജയൻ ,എം അനീഷ് കുമാർ , പി എസ് ഗോപി എന്നിവർ പ്രസംഗിച്ചു.