അടൂർ : പട്ടാഴിമുക്കിൽ അദ്ധ്യാപികയുടെയും സുഹൃത്തിന്റെയും മരണത്തിന് കാരണമായ അപകടത്തിൽ കാർ ലോറിയിലേക്ക് മനപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ഗാർഡ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. കാർ ബ്രേക്ക് ചെയ്തതിന്റെ സൂചനകളൊന്നുമില്ല. കാർ അമിത വേഗതയിൽ തെറ്റായ ദിശയിൽ ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അന്വേഷണ റിപ്പോർട്ട് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് കൈമാറും.