അടൂർ: മിത്രപുരം ഗാന്ധിഭവൻ ലഹരിവിമോചന ചികിത്സ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന ഈസ്റ്റർ സൗഹൃദ സന്ദേശ സമ്മേളനവും സ്‌നേഹവിരുന്നും അടൂർ നഗരസഭ ചെയർമാൻ ദിവ്യ റജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വികസനസമിതി ചെയർമാൻ പഴകുളം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. റവ.ഫാദർ യോഹന്നാൻ ശങ്കരത്തിൽ ഈസ്റ്റർ സന്ദേശം നൽകി. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ് അമൽരാജ് മുഖ്യപ്രഭാഷണം നടത്തി. കസ്തൂർബ ഗാന്ധിഭവൻ ഡയറക്ടർ കുടശ്ശനാട് മുരളി ആമുഖ പ്രഭാഷണവും, പ്രോജക്റ്റ് ഡയറക്ടർ എസ്.അനിൽകുമാർ, അനിൽതടാലിൽ, ഹർഷകുമാർ, മലബാർ ഗോൾഡ് ഡയറക്ടർ രവീന്ദ്രൻ, അജയൻ, അനാമിക, പ്രസന്ന എന്നിവർ പ്രസംഗിച്ചു.