പന്തളം: മങ്ങാരം കരണ്ടയിൽ ശ്രീഭദ്രാ ഭഗവതി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാ​നയജ്ഞം നാല് മുതൽ 10 വരെയും ഉത്സവം 11,12 തീയതികളിലും നടക്കും. മൂന്നിന് വൈകിട്ട് ആറിന് യജ്ഞ ഉദ്ഘാടന സമ്മേളനം. ഏഴിന് ഭദ്രദീപപ്രതിഷ്ഠ തന്ത്രി മൂത്തേടത്തുമഠം വിഷ്ണു നമ്പൂതിരി നിർവഹിക്കും. 7.15ന് ആചാര്യ വരണം, 7.30ന് ഭാഗവത മാഹാത്മപ്രഭാഷണം. യജ്ഞാചാര്യൻ പി.എൻ നാരായണൻ നമ്പൂതിരി പുതുമന ഇല്ലം കുറിച്ചി. നാലിന് രാവിലെ ആറിന് ഗണപതി ഹോമം, ഏഴിന് സഹസ്രനാമ ജപം ഗ്രന്ഥപൂജ. 7. 30ന് ഭാഗവത പാരായണം 10ന് വരാഹാവതാരം, 10.30ന് ഭൂമിപൂജ, 12ന് പ്രഭാഷണം, ഒന്നിന് അന്നദാനം. വൈകിട്ട് ഏഴിന് യജ്ഞശാലയിൽ നാമസങ്കീർത്തനം, പ്രഭാഷണം . തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ ആറിന് ഗണപതി ഹോമം ,ഏഴിന് സഹസ്രനാമ ജപം, ഏഴു മുപ്പതിന് ഭാഗവത പാരായണം , 12ന് യജ്ഞശാലയിൽ പ്രഭാഷണം, ഒന്നിന് അന്നദാനം. ഏഴിന് യജ്ഞശാലയിൽ നാമ സങ്കീർത്തനം പ്രഭാഷണം . ഏഴിന് രാത്രി 7.30ന് ചെണ്ടമേളം. എട്ടിന് രാവിലെ 10ന് രുക്മിണി സ്വയംവര ഘോഷയാത്ര ,10ന് വൈകിട്ട് ഏഴിന് വീരനാട്യം. ഉത്സവം ഒന്നാം ദിവസമായ 11ന് രാവിലെ 5. 30ന് അഷ്ടദ്രവ്യ ഗണപതി ഹോമം ,ഏഴിന് സോപാനസംഗീതം 8 .15ന് ഭാഗവത പാരായണം ,8.45ന് പന്തിരടി പൂജ, 10ന് കലശാഭിഷേകം ദുർഗാദേവിക്ക് ,ഒന്ന് മുതൽ കാർത്തികോത്സവം സമൂഹസദ്യ . വൈകിട്ട് 7. 30ന് സോപാനസംഗീതം, രാത്രി 9. 30ന് കുത്തിയോട്ട ചുവടും പാട്ടും, രണ്ടാം ദിവസമായ 12ന് രാവിലെ 8.30ന് പൊങ്കാല ,പത്തിന് പൊങ്കാലദർശനം, ഒന്നിന് സമൂഹസദ്യ 5.35ന് ആയുധ മെഴുന്നള്ളത്ത് ഘോഷയാത്ര .രാത്രി 9ന് ഗാനമേള എന്നിവ നടക്കും. സപ്താഹ ജ്ഞാനയജ്ഞത്തോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ ഇന്ന് രാവിലെ 9ന് ആരംഭിക്കും.