ചെങ്ങന്നൂർ : കല്ലിശേരിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ചെങ്ങന്നൂർ, കല്ലിശ്ശേരി ഭാഗങ്ങളിലെ ഹോട്ടലുകളിൽ ജോലി ചെയ്തിരുന്ന മധ്യവയസ്കനെ ജയൻ എന്നാണ് വിളിച്ചിരുന്നത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമാനൂർ സ്വദേശി ആണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ : 0479 2452226.