01-m-s-sunil
ഈസ്റ്റർദിന സമ്മാനമായി ഡോ. എം. എസ്. സുനിൽ പണിത് നൽകിയ 300 ​ മത് സ്‌നേഹഭവനത്തിന്റെ താക്കോൽദാനചടങ്ങിന്റെ ഉദ്ഘാടനം നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായ ഡോ. എം .എസ്. സുനിൽ നിർവഹിക്കുന്നു.

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയരായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന മുന്നൂറാമത്തെ വീട് അടൂർ ആനന്ദപ്പള്ളി മണിയൻകോട്ട് മേരിക്കുട്ടിക്കും മേരിക്കുട്ടിയുടെ കൊച്ചുമകൾ ബിജിതക്കുമായി വിദേശ മലയാളിയായ ജോബ് വർഗീസിന്റെയും സൂസി വർഗീസിന്റെയും സഹായത്താൽ ഈസ്റ്റർദിന സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായ ഡോ. എം .എസ്. സുനിൽ നിർവഹിച്ചു. ചടങ്ങിൽ അടൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, ഡോ.സന്തോഷ് ബാബു,കെ.പി .ജയലാൽ, രാജു തോമസ് ,റെജി രാമകൃഷ്ണൻ, അവിജിത്ത് പിള്ള ,ചന്ദൻ. എസ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് ഈസ്റ്റർ വിരുന്നും സംഘടിപ്പിച്ചു.