01-pusthakam
ഐക്കാട് സി.ജി.മോഹനൻ രചിച്ച സമയവണ്ടി എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കവി പി.കെ.ഗോപി, എസ്. കമലാസനന് നൽകി നിർവഹി​ക്കുന്നു

കൊടുമൺ: ഐക്കാട് മോഹനൻ രചിച്ച 'സമയവണ്ടി' കവിതാ സമാഹാരത്തിന്റെ പ്രകാശനം കവിയും സിനിമാ ഗാന രചയിതാവുമാ​യ പി.കെ. ഗോപി നിർവഹിച്ചു. ഇടത്തിട്ട വിദ്യാസാഗർ വായനശാലയിൽ കൂടിയ യോഗത്തിൽ പി.എസ്. തങ്കച്ചൻ അദ്ധ്യക്ഷനായിരുന്നു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.കമലാസനൻ പുസ്തകം ഏറ്റുവാങ്ങി. കവർചിത്രം വരച്ച കുമാരി കവിതയ്ക്ക് ഉപഹാരം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഗ.ഗ.ശ്രീധരൻ, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കൈപ്പട്ടൂർ തങ്കച്ചൻ, പി.ആർ.സു​രേഷ്, കെ.ജി. രാജൻ, രാജൻ ഡി.ബോസ്, സി.വി.ചന്ദ്രൻ, സതീഷ് ബാബു, അപ്പുക്കുട്ടൻ മംഗലശേരിൽ, പ്രൊഫ.ഗീവർഗീസ്, കെ.സുഭാഷ് എന്നിവർ സംസാരിച്ചു. കവി സി.ജി. മോഹനൻ മറുപടി പ്രസംഗം നടത്തി.