പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് മുടിയൂർക്കോണം കൂടതിങ്കൽ വീട്ടിൽ അഡ്വ.കെ.ആർ.പ്രമോദ് കുമാറിന്റെ മകനും പന്തളം സഹകരണ ബാങ്കിലെ മുൻ ജീവനക്കാരനുമായ അർജുൻ പ്രമോദി (30) നെ അച്ചൻകോവിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പന്തളം മഹാദേവക്ഷേത്രത്തിന് സമീപം മുളമ്പുഴ വയറപ്പുഴ കടവിലാണ് മൃതദേഹം കണ്ടത്. അർജുൻ പ്രമോദിനെ ശനിയാഴ്ച രാത്രിയിൽ കാണാതായതിനെ തുടർന്ന് സഹോദരി ഡോ.ആര്യ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയാണ് മൃതദേഹം കണ്ടത്. ഡ്രൈവിംഗ് ലൈസൻസും പേഴ്‌സും മൃതദേഹം കിടന്നതിന് സമീപം കരയിൽ നിന്ന് ലഭിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മാതാവ് : രതി കുഞ്ഞമ്മ.
മൂന്ന് മാസം മുമ്പ് കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് അർജുൻ പ്രമോദിനെ ബാങ്ക് പുറത്താക്കിയിരുന്നു.