ചെങ്ങറ : എ​സ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലുള്ള ചെ​ങ്ങ​റ 3366-ാം ശാഖാ വാർഷികവും ഭരണ സമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി ഡി.അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടത്തി. 2016-17, 2017-18, 2018-19, 2019-20, 2020-21, 2021-22, 2022-23 വർഷങ്ങളിലെ ഓഡിറ്റു ചെയ്ത കണക്കുകളും നാളിതുവരെയുള്ള പ്രവർത്തന റിപ്പോർട്ടും ബാക്കിപത്രവും ശാഖാ സെക്രട്ടറി ദിവ്യ.എസ്.എസ് അവതരിപ്പിച്ചു. 5ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. യോഗത്തിൽ സുനിൽ മംഗലത്ത്, ജി.സോമനാഥൻ, പി.വി രണേഷ്, അജേഷ് എസ്.കുമാർ എന്നിവർ പ്രസംഗിച്ചു. എതിരില്ലാതെയാണ് പുതിയ ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തത്. റിട്ടേണിംഗ് ഓഫീസർ ടി.പി സുന്ദരേശൻ സമർപ്പിച്ച ലിസ്റ്റ് യോഗത്തിൽ പ്രഖ്യാപിച്ചു. വി.എൻ കമലാസനൻ (പ്രസിഡന്റ് ), ദിവ്യ.എസ്.എസ് (വൈസ് പ്രസിഡന്റ് ), സി.കെ രാമചന്ദ്രൻ (സെക്രട്ടറി )മധുബാല, പൊന്നമ്മ പീതംബരൻ, വി.കെ ഓമന,പി.കെ.രാജൻ, രോഹിണിക്കുട്ടി, സുജ പ്രസാദ്, വിനി (കമ്മിറ്റി അംഗങ്ങൾ )ബിജേഷ് എസ്.കുമാർ, ഇന്ദിര ശിവരാജൻ, കോമളം (പഞ്ചായത്ത്​ കമ്മിറ്റി അംഗങ്ങൾ )എന്നിവരാണ് പുതിയ ഭരണസമിതിഅം​ഗങ്ങൾ.