മല്ലപ്പള്ളി : തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന വൃദ്ധൻ മരിച്ചു. മഠത്തുംചാൽ
കരിമ്പോലിക്കൽ ദിവാകരൻ നായർ ( 79) ആണ് ഇന്നലെ രാവിലെ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 22ന് വൈകിട്ട്
ആറുമണിയോടെ പുരയിടത്തിലെ കരിലയ്ക്ക് തീ പടർന്നത് കെടുത്താൻ
ശ്രമിക്കുന്നതിനിടയിൽ പൊള്ളലേൽക്കുകയായിരുന്നു. മൃതദേഹം
പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് 2ന്
ഭാര്യ: ഓമന. മക്കൾ: ശ്രീകുമാരി, മനേഷ് കുമാർ, ശ്രീകല, ശ്രീലത. മരുമക്കൾ,
ജയലക്ഷ്മി, സന്തോഷ് കുമാർ, വിനോദ് സി.നായർ, പരേതനായ മധുസൂദനൻ പിള്ള.