മാവേലിക്കര: വെക്കം സത്യഗ്രഹത്തിന്റെ 100-ാം വാർഷികാചരണം വിദ്യാധിരാജ ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആചാരണ സമിതിയുടെ നേതൃത്വത്തിൽ വൈക്കത്തു നടന്നു. സമിതി ചെയർമാൻ ഗിരിവനം മോഹൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗവും ആർ.ഡി.സി ചെയർമാനുമായ ഡോ.എ.വി.ആനന്ദ് രാജ് ഉദ്ഘാടനം ചെയ്തു. ജോർജ് തഴക്കര, റെജി പാറപ്പുറത്ത്, എം.കെ.കണ്ണൻ, എൻ. വേണുഗോപാൽ തലയോലപ്പറമ്പ്, തോമസ് വാഴക്കുന്നം എന്നിവർ പ്രസംഗിച്ചു.
30ന് വൈകിട്ട് 4ന് തഴക്കര ഗുരു നിത്യചൈതന്യയതി വായനശാലയിൽ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുവിന്റെയും സ്വാധീനം വൈക്കം സത്യഗ്രഹത്തിൽ എന്ന വിഷയത്തിൽ സെമിനാർ നടന്നു.