
പത്തനംതിട്ട: സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ ഈസ്റ്റർ റംസാൻ വിഷു പ്രമാണിച്ച് നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ജോർജ് വർഗീസ് തെങ്ങുംതറയിൽ അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റർ കിറ്റ് വിതരണം അലങ്കാർ അഷറഫും, റംസാൻ കിറ്റ് വിതരണം പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ ജേക്കബും, വിഷു കിറ്റ് വിതരണം കേരള ജനവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഇന്ദിരാമ്മയും ഉദ്ഘാടനം ചെയ്തു. കവി മധു വള്ളിക്കോട്, മുഹമ്മദ് രാജ, ശശികുമാർ തുരുത്തിയിൽ, കെ.കെ നവാസ്,ആമിന ബീവി, സുശീല, ഗൗരിയമ്മ, റഷീദ് ആനപ്പാറ എന്നിവർ പ്രസംഗിച്ചു.