01-satheech-crime
അറസ്റ്റിലായ സിദ്ധാർഥ്

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​അടൂർ: പ്രായപൂർത്തിയാകാത്ത പെൺ​കുട്ടി​യെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസി​ൽ കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്​.സിദ്ധാർത്ഥ് (ശ്രീക്കുട്ടൻ-22) നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരമാണ് അറസ്റ്റ്. മാർച്ച് 28ന് വൈകീട്ട് കൊല്ലം സ്വദേശിനിയായ പെൺകുട്ടി അമ്മയോടൊപ്പം അടൂർ പാർത്ഥസാരഥി ക്ഷേത്രം ജംഗ്ഷന് സമീപത്തുകൂടി നടന്ന് വരികയായിരുന്നു. പെൺകുട്ടിയുമായി മുൻ പരിചയമുണ്ടായിരുന്ന സിദ്ധാർഥ് ബൈക്കിൽ അവിടെയെത്തി പെൺകുട്ടിയുമായി അതേ ബൈക്കിൽ തന്നെ കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ അമ്മ അടൂർ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. അടൂർ എസ്.എച്ച്.ഒ.ആർ.രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റിന് നേതൃത്വംനൽകിയത്.