കൊല്ലം: ഡെമോക്രാറ്റിക് ഫോറം സംസ്ഥാന സമിതി സംഘടിപ്പിച്ച, മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 138-ാമത് ജന്മദിനഘോഷവും ഡെമോക്രാറ്റിക് ഫോറത്തിന്റെ 38-ാമത് വാർഷികവും സംസ്ഥാന ഉപരക്ഷാധികാരി സി.കെ. ഗോപി ഉദ്ഘാടനം ചെയ്‌തു, 'തണൽ' പദ്ധതി ഗാന്ധിയൻ തകിടി കൃഷ്‌ണൻ നായരും ഫോറത്തിന്റെ നേതൃത്വത്തിൽ അർബുദ രോഗികൾക്ക് നൽകുന്ന ചികിത്സാ സഹായ വിതരണം ഫാ. ഡി.ഗീവർഗ്ഗീസ് തരകനും ഒരാൾ ഒരു മരം പദ്ധതി പ്രൊഫ.കെ. കൃഷ്ണനും ഉദ്ഘാടനം ചെയ്‌തു. എം. ഇബ്രാഹിംകുട്ടി മുഖ്യ പ്രഭാഷണം നടത്തി. ഫോറം സംസ്ഥാന പ്രസിഡന്റ് ഡോ. കെ.പി.ജോർജ്ജ് മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. കണ്ടച്ചിറ യേശുദാസ്, നാസർ ചക്കാല, എഫ്. വിൻസെന്റ്, ബി. ധർമ്മരാജൻ, എഫ്.ജെ. അൽഫോൺസ്, മംഗലത്ത് നൗഷാദ്, കെ. ജോൺ ഫിലിപ്പ്, ഗ്രേസി ജോർജ്ജ്, എ. സൗദ, മങ്ങാട് സോമൻ, പാറയ്ക്കൽ നിസാമുദ്ദീൻ, ആർ.മോഹനൻ പിള്ള, ഫിലിപ്പ് മേമഠം, പി.എൻ.ബാബുക്കുട്ടൻ, കെ.ജയകുമാർ, നിധീഷ് ജോർജ്ജ്, നിസാം മുളങ്കാടകം എന്നിവർ സംസാരിച്ചു.