photo
ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ പച്ചക്കറി തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ എം.ബുഹാരി നിർവഹിക്കുന്നു

അഞ്ചൽ: പരിസ്ഥിതി വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഇടമുളക്കൽ ഗവ. ജവഹർ ഹൈസ്കൂളിൽ നടപ്പിലാക്കിയ ജൈവവൈവിദ്ധ്യ ഉദ്യാനത്തിൽ ഇക്കോ ക്ലബ് അംഗങ്ങൾ വളർത്തിയ പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ എം.ബുഹാരി നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.എസ്.പ്രമീള , പി.ടി.എ പ്രസിഡന്റ് എസ്.സജീവ് , പി.ടി .എ വൈസ് പ്രസിഡന്റ്‌ ബിന്ദു ബാബു, മാതൃ സമിതി പ്രസിഡന്റ്‌ രോഹിണി മഹേഷ്‌, പി.ടി.എ എക്സിക്യുട്ടീവ് അംഗം ഷാജഹാൻ കൊല്ലൂർവിള, ഇക്കോ ക്ലബ് കോർഡിനേറ്റർ ആർ. പ്രവ്ദ,പി.ടി.എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ നേതൃത്വം നൽകി. വിളവെടുത്ത പച്ചക്കറികൾ സ്കൂളിൽ ഉച്ചഭക്ഷണത്തിന് നൽകി.