x-p
കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ തഴവ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിക്കുന്നു

തഴവ: തഴവ ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന കേളി തരംഗ പദ്ധതിയിൽ വൻ സാമ്പത്തിക അഴിമതിയ്ക്ക് നീക്കം നടക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ്‌ പാർലമെന്ററി പാർട്ടിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തഴവബിജു ഉപരോധസമരം ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ത്രിദീപ്കുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനിമണികണ്ഠൻ, പഞ്ചായത്ത് അംഗങ്ങളായ സൈനുദ്ദീൻ, നിസ തൈക്കൂട്ടത്തിൽ, മായ സുരേഷ്,വത്സല, എം.മുകേഷ് എന്നിവർ നേതൃത്വം നൽകി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ മണികണ്ഠൻ, കലീലുദ്ദീൻപൂയപ്പള്ളി, അനിൽകുറ്റിവട്ട, നിഹാദ്,സലീം ചിറ്റുമൂല, വാവാച്ചൻ, സജിത ബാബു, നിതീഷ് എന്നിവർ പങ്കെടുത്തു. മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയ്ക്ക് ഭരണസമിതി തീരുമാനമോ പ്രൊജക്റ്റ്‌ എസ്റ്റിമേറ്റോ ഇല്ലെന്നും സമരക്കാർ ആരോപിച്ചു.