juice
ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധയിൽ വ്വത്തിഹീനമായ നിലയിൽ സൂക്ഷിച്ച ജ്യൂസ് കണ്ടെത്തിയപ്പോൾ

കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പ് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. കാങ്കത്ത് മുക്കിൽ പ്രവർത്തിച്ചിരുന്ന ജ്യൂസ് കട അടപ്പിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ ഹോട്ടൽ, ഇരുമ്പ് പാലത്തിന് സമീപത്തെ ചായ പീടിക എന്നിവയ്ക്ക് പിഴ ചുമത്തുകയും കോമ്പൗണ്ടിംഗ് നോട്ടീസ് നൽകുകയുംചെയ്തു. പാഴ്സലിൽ ലേബൽ പതിക്കാത്തതിന് ഹൈസ്കൂൾ ജംഗ്ഷനിലെ ഹോട്ടലിനെതിരെ കേസ് രജിസ്റ്റർ ചെയ്ക്കു. പാഴ്സലിൽ തീയതി, സമയം, ഉപയോഗ സമയം എന്നിവ രേഖപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഓഫീസർ റെസീന, അസിസ്റ്റന്റ് ഓഫീസർ സിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.