കൊല്ലം: ജില്ലയിൽ റോഡുകളുടെ നവീകരണത്തിന് 65.6 കോടിയുടെ ഭരണാനുമതി. 16 റോഡുകളുടെ നവീകരണമാണ് നടക്കുക. പത്തനാപുരം മണ്ഡലത്തിലെ എം.എസ്.എസ്-നെടുമ്പറമ്പ്-തെക്കേക്കര അറബിക് കോളേജ് റോഡിന് ഒരു കോടി, 32-ാം മൈൽ-കമുകുംചേരി, ചിറ്റാശേരി-കമുകുംചേരി റോഡുകൾക്ക് 8 കോടി, കുന്നിക്കോട്-കിണറ്റിൻകര റോഡിന് 4 കോടി, ചടയമംഗലം നിയോജകമണ്ഡലത്തിലെ നിലമേൽ ശ്രീധർമ്മ ശാസ്ത്രാ ക്ഷേത്ര റോഡിന് 50 ലക്ഷം, കാളവയൽ-ശ്രീരാമസ്വാമി ക്ഷേത്രം-അക്കാൽ റോഡിന് 8 കോടി, കടയ്ക്കൽ- പാങ്ങലുകാട് റോഡിന് 4.5 കോടി, പുനലൂർ മണ്ഡലത്തിലെ പുനലൂർ-ചെങ്കുളം റോഡിന് 3.6കോടി, മരങ്ങാട്ടുകോണം-തടിക്കാട് റോഡിന് 4 കോടി, കൊല്ലം മണ്ഡലത്തിലെ കാഞ്ഞിരംകുഴി-പെരിനാട് റെയിൽവേ സ്റ്റേഷൻ റോഡിന് 1.5 കോടി, ചാത്തന്നൂർ മണ്ഡലത്തിലെ പറവൂർ-കലയ്ക്കോട്, മണിയൻകുളം കുട്ടൂർ, പറവൂർ-തോപ്പിൽ ലാൻഡിംഗ് റോഡുകൾക്ക് 5 കോടി, ആയൂർ-ഇത്തിക്കര, പാരിപ്പള്ളി-മടത്തറ റോഡുകൾക്കായി 4 കോടി, കൊട്ടാരക്കര മണ്ഡലത്തിലെ ഇഞ്ചക്കാട്-സ്‌നേഹതീരം-കൊച്ചാലുംമൂട് റോഡിന് 3.5 കോടി, ഇടയ്ക്കിടം-എളിയോട് റോഡിന് 6.5 കോടി, എം.സി റോഡ്-വയണമൂല-തേവന്നൂർ ക്ഷേത്രം റോഡിന് 4.5 കോടി, പോച്ചംകോണം-എടക്കോട് റോഡിനും വിവിധ ബ്രാഞ്ച് റോഡുകൾക്കുമായി 4 കോടി, ചവറ മണ്ഡലത്തിലെ ചവറ-പട്ടക്കടവ്, ശാസ്താംകോട്ട-പട്ടക്കടവ് റോഡുകൾക്ക് 4.5 കോടി രൂപയുമാണ് അനുവദിച്ചത്.
നവീകരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്.
പി.എ.മുഹമ്മദ് റിയാസ്,
പൊതുമരാമത്ത് മന്ത്രി