madhyam-
തൊണ്ടി - 52 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം

കരുനാഗപ്പള്ളി : പുത്തൻതെരുവ് പനമൂട്ടിൽ ജംഗ്ഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഒരു വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 52 ലീറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി..
കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.ബാബുവിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി താലുക്കിൽ , കുലശേഖരപുരം വില്ലേജിൽ , കടത്തൂർ മുറിയിൽ അഭിലാഷ് ഭവനിൽ അഭിലാഷ് (30) എന്നയാൾക്കെതിരെ അബ്കാരി കേസെടുത്തു. ഉത്സവത്തിനും അവധി ദിവസങ്ങളിലും കച്ചവടത്തിനായി ഇയാളുടെ വീട്ടുവളപ്പിൽ സൂക്ഷിച്ച 104 കുപ്പികളാണ് എക്സൈസ് കണ്ടെത്തിയത്. പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ പി.എൽ.വിജിലാൽ, പ്രിവന്റീവ് ഓഫിസർ എസ്.ആർ.ഷെറിൻരാജ്, സിവിൽ എക്സൈസ് ഓഫീസമാരായ കെ.സാജൻ, ജിനു തങ്കച്ചൻ, എച്ച്.ചാൾസ്, അൻസർ ,വനിത സിവിൽ എക്സൈസ് ഓഫീസർ എൽ.പ്രിയങ്ക എന്നിവർ പങ്കെടുത്തു.