photo
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ വി വിജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് ഭരണഘടനയുടെ ആമുഖം കൈമാറുന്നു.

കരുനാഗപ്പള്ളി:പണ്ടാരതുരുത്ത് പ്രബോധിനി ഗ്രന്ഥശാല അന്താരാഷ്ട്ര സാമൂഹ്യ നീതി ദിനത്തിൽ കുട്ടികൾക്ക് ഭരണഘടനയുടെ ആമുഖം നൽകി . പഠനത്തോടൊപ്പം ഭരണഘടനാ ബോധവത്കരണം എന്ന കാമ്പയിന്റെ ഭാഗമായി പണ്ടാരത്തുരുത്ത് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭരണഘടനയുടെ ആമുഖം സമ്മാനമായി നൽകിയത്. പണ്ടാരത്തുരുത്ത് ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂളിലെ പ്രഥമ അദ്ധ്യാപിക ജെസി അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല സെക്രട്ടറി നേഹാ വിനീത് സ്വാഗതം ആശംസിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും എഴുത്തുകാരനുമായ വി. വിജയകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികൾക്ക് ഭരണഘടനയുടെ ആമുഖം കൈമാറി. ലൈബ്രേറിയൻ ശിവ ചന്ദ്രൻ,അദ്ധ്യാപകൻ സൂരജ്, അഞ്ജിഷ് എന്നിവർ സംസാരിച്ചു.