ns
ശാസ്താംകോട്ട തടാകത്തിൽ ഏട്ട മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല യുടെ നേതൃത്വത്തിൽ ശാസ്താംകോട്ട തടാകത്തിൽ മഞ്ഞ ഏട്ട ( മഞ്ഞക്കൂരി) കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫ.ഡോ.പി.എച്ച്. അൻവർ അലി പദ്ധതി വിശദീകരിച്ചു. ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗുരുകുലം രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തുണ്ടിൽ നൗഷാദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആർ.ഉഷാകുമാരി, പ്രസന്നകുമാരി,അനിൽ തുമ്പോടൻ, എം.രജനി, കായൽകൂട്ടായ്മ പ്രവർത്തകൻ ദിലീപ് കുമാർ, ഫിഷറീസ് വകുപ്പ് ജീവനക്കാരായ ഫാത്തിമ എസ്.ഹമീദ് ,പോൾ രാജൻ തുടങ്ങിയവർ പങ്കെടുത്തു. ശാസ്താംകോട്ട തടാകത്തിൽ നിന്ന് ശേഖരിച്ച ഏട്ട മത്സ്യങ്ങളിൽ നിന്ന് പ്രചനനം നടത്തി ഫിഷറീസ് സർവകലാശാലയിൽ ഉത്പ്പാദിപ്പിച്ച മത്സ്യ കുഞ്ഞുങ്ങളെയാണ് ശാസ്താംകോട്ട അമ്പലക്കടവിൽ നിക്ഷേപിച്ചത്.