കരുനാഗപ്പള്ളി : തഴവ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വൃദ്ധജനങ്ങൾക്ക് സഹായ ഉപകരണങ്ങളും അങ്കണവാടികൾക്ക് ഫർണിച്ചറുകളും എ.എം.ആരിഫ് എം.പി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്.സദാശിവൻ അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.ലോട്ടസ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ഷൈലജ, അഡ്വ.ആർ.അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ബിജു, ശ്രീലത, ജോർജുകുട്ടി, പഞ്ചായത്ത് സെക്രട്ടറി മനോജ് എന്നിവർ സംസാരിച്ചു.