photo
എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ആലപ്പാട് പഞ്ചായത്തിൽ നടന്ന പ്രതിഷേധസമരം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി.രാധാമണി ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : കൂലി കുടിശിഖ അനുവദിക്കുക, ജിയോഫെൻസിംഗ് വഴിയും എൻ.എം.എം.എസ് വഴിയും തൊഴിൽ ദിനങ്ങൾ നിയന്ത്രിക്കുന്ന നടപടി അവസാനിപ്പിക്കുക, മിനിമം കൂലി 600 രൂപയായി ഉയർത്തുക , തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്ര ബഡ്‌ജറ്റിൽ മതിയായ തുക വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ പ്രതിഷേധ സമരം നടത്തി. ആലപ്പാട് പഞ്ചായത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സി.രാധാമണി ഉദ്ഘാടനം ചെയ്തു. പ്രിയങ്ക അദ്ധ്യക്ഷയായി. സെക്രട്ടറി ടി.ബീന സ്വാഗതം പറഞ്ഞു. എസ്. അനി, ജിഷ എന്നിവർ സംസാരിച്ചു.തൊടിയൂർ പഞ്ചായത്തിലെ പ്രതിഷേധസമരം യൂണിയൻ ഏരിയ കമ്മിറ്രി സെക്രട്ടറി ആർ.സോമരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. വി.കല അദ്ധ്യക്ഷയായി. സെക്രട്ടറി എസ്. സുനിൽകുമാർ സ്വാഗതം പറഞ്ഞു. കെ.സുരേഷ് കുമാർ, കെ.വി.വിജയൻ, രഞ്ജിനി എന്നിവർ സംസാരിച്ചു. കുലശേഖരപുരം പഞ്ചായത്തിൽ ഡി.രാജൻ ഉദ്ഘാടനം ചെയ്തു. ബി.സുധർമ അദ്ധ്യക്ഷയായി. ജെ.രവീന്ദ്രൻ സ്വാഗതം പറഞ്ഞു. എ.എ.ബക്കർ, എസ്.സുജിത്, മോഹനൻ, മായ എന്നിവർ സംസാരിച്ചു. ക്ലാപ്പന പഞ്ചായത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മിനിമോൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ അംഗം ബിന്ദു അദ്ധ്യക്ഷയായി. റംല റഹിം സ്വാഗതം പറഞ്ഞു. കെ.എം.രാജു, ഷിബു എന്നിവർ സംസാരിച്ചു.