കൊല്ലം: പോളിയോ പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകും. ജില്ലയിലെ 1,63,274 കുട്ടികൾക്കാണ് നാളെ പ്രതിരോധ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായി 1722 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചു. ആരോഗ്യസ്ഥാപനങ്ങൾ, അങ്കണവാടികൾ എന്നിവയ്ക്ക് പുറമേ ബസ്‌ സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. നാളെ വാക്സിൻ സ്വീകരിക്കാനാകാത്തവർക്ക് 4, 5 തീയതികളിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി വാക്സിൻ നൽകും. ജില്ലാതല ഉദ്ഘാടനം രാവിലെ 8ന് ഗവ. വിക്ടോറിയ ആശുപത്രിയിൽ മേയർ പ്രസന്ന എണസ്റ്റ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനാകും. കളക്ടർ എൻ.ദേവിദാസ് മുഖ്യാതിഥിയാകും.