ns
മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കുടുംബംഗങ്ങൾക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട:മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 2023-24 സാമ്പത്തിക വർഷത്തിലെ പട്ടികജാതി കുടുംബംഗങ്ങൾക്കുള്ള പി.വി.സി വാട്ടർ ടാങ്ക് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ് വിതരണോദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിമോൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷീബസിജു ,ഗ്രാമപഞ്ചായത്തംഗങ്ങളായ ബിജുകുമാർ, രാധിക ഓമനക്കുട്ടൻ, അനന്ദുഭാസി, പ്രൊജക്ട് നിർവഹണ ഉദ്യോഗസ്ഥനും അസിസ്റ്റന്റ് സെക്രട്ടറിയുമായ സിദ്ദീക്ക് , സെക്രട്ടറി ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.