കുണ്ടറ: എം.ജി.ഡി ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ എഴുതാനെത്തിയ വിദ്യാർത്ഥികളുടെ ടെൻഷൻ കുറയ്ക്കാൻ ലഡു വിതരണം ചെയ്ത് അദ്ധ്യാപകർ. പരീക്ഷാപ്പേടിയുമായി എത്തിയ വിദ്യാർത്ഥികൾ വേണ്ട നിർദ്ദേശങ്ങൾ നൽകി പ്രാർത്ഥനയ്ക്കു ശേഷം പ്രിൻസിപ്പൽ സജി പട്ടരുമഠമാണ് ലഡു നൽകിയത്. ഇതോടെ വലിഞ്ഞുമുറുകിയിരുന്ന മുഖങ്ങളിൽ പുഞ്ചിരി തെളിഞ്ഞു. മധുരതരമായി എന്തിനെയും കാണാനും അനാവശ്യ ടെൻഷൻ ഒഴിവാക്കാനുമാണ് ലഡു വിതരണത്തിലൂടെ ഉദ്ദേശിച്ചതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.