കൊല്ലം: നവകേരളം കർമ്മപദ്ധതിയിൽ ആറുമാസ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അവസരം. എൻവയോൺമെന്റൽ സയൻസ്, ജിയോളജി /എർത്ത് സയൻസ്, സോഷ്യോളജി, സോഷ്യൽ വർക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിംഗ്, കൃഷി എന്നീ വിഷയങ്ങളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി.ജി ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർ സംസ്ഥാന/ജില്ലാ നവകേരളം കർമ്മ പദ്ധതി ഓഫീസുകളുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കേണ്ടത്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്രതിമാസം സ്‌റ്റൈപന്റും ലഭിക്കും. പ്രായപരിധി 27. വെബ് സൈറ്റ്: www.careers.haritham.kerala.gov.in. അവസാന തീയതി 10.