തൊടിയൂർ: കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി സ്‌കൂളിന്റെ വാർഷികാഘോഷം നാളെ മുതൽ 6 വരെ നടക്കും. 3ന് വൈകിട്ട് 4ന് വിളംബര ഘോഷയാത്ര. 4ന് വൈകിട്ട് 3ന് മന്ത്രി വി.ശിവൻകുട്ടി സ്കൂളിലെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കും.
സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. സ്‌കൂൾ മാനേജർ എൻ.ചന്ദ്രസേനൻ സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, സെക്രട്ടറി എ.സോമരാജൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. അനിൽ എസ്.കല്ലേലിഭാഗം, എ.ഇ.ഒ ശ്രീജാ ഗോപിനാഥ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. സുനിത അശോക്, എൽ.ജഗദമ്മ, എൽ.സുനിത, അൻസിയ ഫൈസൽ, ടി.മോഹനൻ, പി.ജി.അനിൽകുമാർ, ഉഷാകുമാരി, വിപിൻ തെക്കൻ ചേരി, എ.രമേഷ്, സത്യരാജൻ, പി.സുഭാഷ്, വിപിൻലാൽ, ആർ.സുരേഷ്, എൻ.രാമകൃഷ്ണൻ, ഡി. ഷിബു, എസ്.പ്രദീപ് കുമാർ, ഷംലാബീവി എന്നിവർ സംസാരിക്കും. ഹെഡ് മിസ്ട്രസ് എസ്.എസ്.ശ്രീലേഖ നന്ദി പറയും. 5ന് ഇംഗ്ലീഷ് ഫെസ്റ്റും പഠനോത്സവവും നടക്കും. 6ന് രാവിലെ 10.30ന് ചേരുന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ഷബ്‌ന ജവാദ് മുഖ്യ പ്രഭാഷണം നടത്തും. ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ സ്വപ്ന എസ്.കുഴിതടത്തിൽ സംയുക്ത ഡയറി പ്രകാശനം ചെയ്യും എൽ.ജഗദമ്മ ,
എസ്.ഷംലാബീവി, ബീനാവാസുദേവൻ, വിപിൻ തെക്കൻ ചേരി എന്നിവർ സംസാരിക്കും. സ്‌കൂൾ മാനേജർ എൻ.ചന്ദ്രസേനൻ ആദരവും സമ്മാനദാനവും നിർവഹിക്കും. പി.ശ്യാമിലി നന്ദി പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നൃത്തസന്ധ്യയും അരങ്ങേറും.