കൊല്ലം: എസ്.എൻ.ഡി.പി യോഗം ചെറുമൂട് വെള്ളിമൺ 1488-ാം നമ്പർ ശാഖയുടെ നിയന്ത്രണത്തിലുള്ള വ്ലാവേത്ത് മഹാഭാഗവതി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ മഹോത്സവം ക്ഷേത്രം തന്ത്രി കമ്മാഞ്ചേരി മഠത്തിൽ സുബ്രഹ്മണ്യൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി അജിത് ശർമ്മയുടെയും മുഖ്യകാർമ്മികത്വത്തിൽ 4 മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും രാവിലെ 7ന് തോറ്റംപാട്ട്, ഭാഗവത പാരായണം, 9.30 ന് നവ കുംഭകലശപൂജ, വൈകിട്ട് സർപ്പക്കാവിൽ വിശേഷാൽ പൂജ, 6.30ന് സോപാന സംഗീതം, ദീപാരാധന എന്നിവ ഉണ്ടായിരിക്കും.
4ന് രാവിലെ 7ന് തൃക്കാപ്പ് കെട്ടി തോറ്റംപാട്ട്, വൈകിട്ട് 5.30ന് തൃക്കൊടി ഘോഷയാത്ര, 6.40നും 7.30നും മദ്ധ്യേ തൃക്കൊടിയേറ്റ്, തുടർന്ന് പായസസദ്യ, ഉത്സവക്കോടി വിതരണം, രാത്രി 9ന് ഗാനമേള. 5ന് വൈകിട്ട് 6.45ന് ദേവ എഴുന്നള്ളിപ്പ് ഘോഷയാത്ര, ശീവേലിബിംബം എഴുന്നള്ളിപ്പ്. 6ന് വൈകിട്ട് 6.45ന് ശീവേലിബിംബം എഴുന്നള്ളിപ്പ്, രാത്രി 7ന് നൃത്തമഞ്ജരി. 7ന് വൈകിട്ട് 6.45ന് ശീവേലിബിംബം എഴുന്നള്ളിപ്പ്. 8ന് വൈകിട്ട് 6.30ന് ദേവ എഴുന്നെള്ളിപ്പ് ഘോഷയാത്ര. 9ന് വൈകിട്ട് 6.30ന് ദേവീ എഴുന്നെള്ളിപ്പ് ഘോഷയാത്ര. 10ന് വൈകിട്ട് 6ന് കൈകൊട്ടിക്കളി, 6.45ന് ദേശവിളക്ക് (സന്ധ്യ ദീപക്കാഴ്‌ച), രാത്രി 9ന് നാടകം. 11ന് രാവിലെ 9ന് മാലപ്പുറം തോറ്റംപാട്ട്, 11.30ന് അന്നദാനം, വൈകിട്ട് 6ന് തിരുവാതിരകളി,രാത്രി 9ന് മെഗാ ഫോക് ഷോ. 12ന് രാവിലെ 11ന് അന്നദാനം, വൈകിട്ട് 5ന് സർപ്പക്കാവിൽ കളമെഴുത്തും പുള്ളുവൻ പാട്ടും, 6.30ന് ചന്ദ്രപ്പൊങ്കൽ, രാത്രി 9ന് പള്ളിവേട്ട. 13ന് രാവിലെ 5ന് തൃക്കണി, അഭിഷേകം.അകത്തെഴുന്നള്ളിപ്പ്, 7.30ന് കാവടി ഘോഷയാത്ര, 10ന് കാവടി അഭിഷേകം, കഞ്ഞിസദ്യ, വൈകിട്ട് 4ന് കെട്ടുകാഴ്ച, 6ന് നാടൻ പാട്ടരങ്ങും നാട്ടറിവ് കലകളും, 7ന് കൊടിയിറക്ക്.