
കൊല്ലം: കേന്ദ്ര സർക്കാർ നൽകുന്ന ഭാരത് അരിയുടെ വിതരണം ജില്ലയിൽ ഇന്നലെ ആരംഭിച്ചു. ആനന്ദവല്ലിശ്വരം ക്ഷേത്രമൈതാനത്ത് രാവിലെ 9ന് ആരംഭിച്ച അരി വിതരണം ഒന്നര മണിക്കൂർ കൊണ്ട് അവസാനിച്ചു.
പത്ത് കിലോ വീതമുള്ള 700 ചാക്ക് അരിയാണ് വിതരണത്തിന് എത്തിച്ചത്. 29 രൂപയ്ക്കാണ് അരി നൽകിയത്. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഒഫ് ഇന്ത്യ (എൻ.സി.സി.എഫ്.ഐ) വഴിയാണ് വിതരണം. ആവശ്യക്കാരേറിയതിനാൽ കൂടുതൽ ലോഡ് അരി എത്തിക്കാനാണ് നീക്കം. ഒരാൾക്ക് ഒറ്റത്തവണ 10 കിലോ അരിയാണ് നൽകുക. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥങ്ങളിൽ വരും ദിവസങ്ങളിലും വിതരണം നടക്കും.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ശശികലാ റാവു, ജില്ലാ കമ്മിറ്റിയംഗം എം.എസ്.ലാൽ, കൗൺസിലറും മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബി.ഷൈലജ, ബി.പ്രശാേഭ്, ശശികുമാർ എന്നിവർ നേതൃത്വം നൽകി.