 
അഞ്ചൽ: ഇടമുളയ്ക്കൽ പഞ്ചായത്തിലെ 2023-24 സാമ്പത്തിക വർഷത്തിലെ എസ്.സി. വിഭാഗത്തിലുള്ളവർക്കുള്ള ആടുവിതരണ പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ ഉദ്ഘാടനം ചെയ്തു. വികസനസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിതകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. റാഫി, വാർഡ് മെമ്പർ രേഷ്മ രവി എന്നിവർ പങ്കെടുത്തു.