കൊല്ലം: ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കേരള സർക്കാരിന്റെ സ്റ്റാർട്ട് അപ്പ് മിഷന് കീഴിൽ ആരംഭിച്ച സംരംഭകത്വ വികസന കേന്ദ്രത്തിന്റെ (ഐ.ഇ ഡി.സി) ഉദ്ഘാടനം സുപ്രീം ന്യൂട്രിയന്റ് മാനേജിംഗ് ഡയറക്ടർ അഫ്‌സൽ മുസ്ലിയാർ നിർവഹിച്ചു.

റാന്നി സെന്റ് തോമസ് കോളേജ് ഐ.ഇ ഡി.സി. മേധാവി ജിക്കു ജയിംസ് പരിശീലനത്തിന് നേതൃത്വം നൽകി. കേരള സ്റ്റാർട്ടപ്പ് ലീഡ് ആദർശ് വിജയൻ മുഖ്യപ്രഭാഷണം നടത്തി. നിസ്റ്റ് (എൻ.ഐ.ഐ.എസ്.ടി) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ജോഷി ജോസഫ്, നോഡൽ ഓഫീസർ ഡോ. ടി.കെ.സാഫിർ, ഡോ. സുമലക്ഷ്മി, ഡോ. സി.ഫൈറൂസ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ചിത്ര ഗോപിനാഥ് അദ്ധ്യക്ഷനായി. സ്റ്റുഡന്റ്സ് ലീഡ് സൂര്യ കിരൺ സ്വാഗതവും ഡി.എസ്.അലീന നന്ദിയും പറഞ്ഞു.