sahayam
കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തിന്റെ സഹായ ഉപകരണ വിതരണോദ്ഘാടനം പ്രസിഡന്റ് പി. ലൈലബീവി നിർവഹിക്കുന്നു

കുളത്തൂപ്പുഴ : 2023 ​-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 58 ഓളം വരുന്ന വൃദ്ധർക്കും മാനസിക വൈകല്യം നേരിടുന്ന കുട്ടികൾക്കുമായി സാന്ത്വന പരിപാലനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്കർ,വീൽ ചെയർ, ക്രെച്ചസ്, തെറാപ്പിമാറ്റ് എന്നിവ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗം പ്രസിഡന്റ് പി.ലൈലബീവി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ചന്ദ്രകുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ സുധീർ, വാർഡ് അംഗങ്ങളായ സാബു എബ്രഹാം, നദീറസൈഫുദ്ദീൻ, ശോഭന, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി തുടങ്ങിയവർ സംസാരിച്ചു.