കൊല്ലം: വി.എച്ച്.എസ്.ഇ, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. ആദ്യദിനമായ ഇന്നലെ പ്ലസ്‌ വൺ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി, പാർട്ട് 2 ലാംഗ്വേജ്, പ്ലസ്ടു വിദ്യാർത്ഥികൾക്ക് ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രപ്പോളജി, ആർട്സ് മെയിൻ വിഷയങ്ങളിലുമാണ് പരീക്ഷ നടന്നത്. ആദ്യദിന പരീക്ഷ കുട്ടികളെ അധികം വലച്ചില്ല. ജില്ലയിൽ പ്ലസ് വണ്ണിൽ 17,519 വിദ്യാർത്ഥികളും പ്ലസ് ടുവിൽ 29,176 വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതുന്നത്.