കൊല്ലം: മുണ്ടയ്ക്കൽ അമൃതുകുളങ്ങര മഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവം 28 മുതൽ മാർച്ച് 9 വരെ നടക്കും. ഉപദേവത പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ മഹോത്സവം മാർച്ച് 17 മുതൽ 31 വരെ ക്ഷേത്രം തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരന്റെയും മേൽശാന്തി ഹരിപ്പാട് പൂവാശേരി മഠം എസ്.സുമേഷ് കുമാറിന്റെയും നിത്യശാന്തി ധനീഷിന്റെയും കാർമ്മികത്വത്തിൽ നടക്കും. 28 ന് രാവിലെ 6.30 ന് അഖണ്ഡ നാമജപം, മാർച്ച് 3 ന് വൈകിട്ട് 6.30 ന് മഹോത്സവ ദീപക്കാഴ്ച, 5ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, 6 ന് വൈകിട്ട് 6.30ന് ചമയവിളക്ക്, 7ന് വൈകിട്ട് 6.30 ന് ഋഷഭ വാഹനത്തിൽ സേവ, 8 ന് ഉച്ചയ്ക്ക് 12 ന് അന്നദാനം, വൈകിട്ട് 5 ന് മഹോത്സവ എഴുന്നള്ളിപ്പ്. 9 ന് വൈകിട്ട് 6 ന് അമൃതുകുളങ്ങത്ത് അപ്പന് പൊങ്കാല.

ഉപദേവത പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ മഹോത്സവം ആരംഭിക്കുന്ന 17ന് വൈകിട്ട് 5ന് വിഗ്രഹപ്രദക്ഷിണ ഘോഷയാത്ര, 19ന് വൈകിട്ട് 5ന് പ്രസാദ ശുദ്ധി ക്രിയകൾ. 22ന് രാവിലെ 9.40നും 11.40നും മദ്ധ്യേ ശ്രീനാരായണ ഗുരു, ഗണപതി, ഭുവനേശ്വരി, ഭദ്രകാളി​, രക്ഷസ്, യോഗീശ്വരൻ,പെരുമാൾ സ്വാമി, മാടൻ സ്വാമി,സർപ്പങ്ങൾ പ്രതിഷ്ഠ. 24ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 25ന് രാവിലെ 9.30ന് 10.15നും മദ്ധ്യേ കൊടിമരത്തിൽ വാഹന പ്രതിഷ്ഠ, തുടർന്ന് കൊടിയേറ്റ് കലശാഭിഷേകം, ശ്രീഭൂതബലി. വൈകിട്ട് 5ന് ക്ഷേത്ര സമർപ്പണം ശി​വഗി​രി​ മഠം ജനറൽ സെക്രട്ടറി ശുഭംഗാനന്ദ സ്വാമി നിർവഹിക്കും. തുടർന്ന് സാംസ്‌കാരിക സമ്മേളനം കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്ഥപതി തങ്കപ്പൻ ആചാരി, ക്ഷേത്ര ശില്പി സതീഷ് കുമാർ കാവനാട് എന്നിവരെ ആദരിക്കും. മുൻ ഡി.ജി.പി ലോകനാഥ് ബെഹ്‌റ, തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ കെ.എസ്. ജ്യോതി, ഗായകൻ ആശ്രാമം ഉണ്ണിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അസി.പ്രൊഫ. ഡോ.എൻ.നൗഫൽ മുഖ്യ പ്രഭാഷണം നടത്തും. മേൽശാന്തി ഹരിപ്പാട് പൂവാശേരി മഠം എസ്.സുമേഷ് കുമാർ, കൗൺസിലർമാരായ എസ്.സവിതാദേവി, കുരുവിള ജോസഫ്, ടി.പി. അഭിമന്യു, ഭരണ സമിതി രക്ഷാധികാരികളായ സുരേഷ് ബാബു, തൊളിയറ പ്രസന്നൻ എന്നിവർ സംസാരിക്കും. ട്രഷറർ വി.കുമാർ നന്ദി പറയും. വൈകിട്ട് 7ന് ഗാനാർച്ചന, 7.30ന് തിരുവാതിര, 8ന് തിരുവാതിരയും കൈകൊട്ടിക്കളിയും. 26ന് വൈകിട്ട് 5.30ന് ഭജൻസ്. 6.30ന് തിരുവാതിര, 7ന് കോൽക്കളി, 7.30ന് കളരിപ്പയറ്റ്, 8ന് നൃത്തസന്ധ്യ. 27ന് രാവിലെ 7.30ന് അൻപറ സമർപ്പണം, വൈകിട്ട് 6ന് സോപാന സംഗീതാമൃതം, 7ന് നൃത്തസന്ധ്യ. 28ന് രാവിലെ 8.30ന് നാരായണീയം. വൈകിട്ട് 5.30ന് ഭജൻസ്, 7ന് നൃത്തോത്സവം. 29 ന് രാവിലെ 7ന് ഗുരുദേവ സ്തോത്രാലാപനം, വൈകിട്ട് 5നും 6നും ഭജൻസ്, 7.30 ന് മഴവില്ലഴക്. 30ന് രാവിലെ 6.30ന് ശിവ സഹസ്രനാ മജപം, വൈകിട്ട് 5ന് ഭജനാമൃതം, 8ന് നൃത്തസമന്വയം. 31ന് വൈകിട്ട് 3.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട് തുടർന്ന് കൊടിയിറക്ക്, വൈകിട്ട് 5 ന് കലാപ്രതിഭകളുടെ കലാവിരുന്ന്, 6.30ന് തിരുവാതിര, 7ന് നൃത്താഞ്ജലി.

ഉത്സവാഘോഷ പരിപാടികൾക്ക് രക്ഷാധികാരികളായ സുരേഷ് ബാബു, തൊളിയറ പ്രസന്നൻ, പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി വൈ.പി. സൈജു, ട്രഷറർ വി. കുമാർ, പ്രോഗ്രാം കൺവീനർ രേവന്ദ് രാജു, പ്രോഗ്രാം കോ ഓർഡിനേറ്റർ വൈ.പി. ലൈജു എന്നിവർ നേതൃത്വം നൽകും.