chinju-30

പത്തനാപുരം: ഭർത്താവിനൊപ്പം അബുദാബിയിൽ കഴിയുകയായിരുന്ന തലവൂർ സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞക്കാല പനമ്പറ്റ ആലുംമൂട്ടിൽ വീട്ടിൽ ജോൺ ജോർജിന്റെ​യും ലിസി ജോണിന്റെയും മകളും ചാത്തന്നൂർ സ്വദേശി റിനോയുടെ ഭാര്യയുമായ ചിഞ്ചുവാണ് (30) മരിച്ചത്. അപകടമാണെന്ന് പറയുന്നുണ്ടെങ്കിലും ദുരൂഹത ആരോപിച്ച് മാതാപിതാക്കളും ബന്ധുക്കളും രംഗത്തെത്തി. ഇവർക്ക് ഒന്നര വയസുള്ള മ​കളു​ണ്ട്. ചിഞ്ചുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി ദുബായിലെ മലയാളി സഘടനാ ഭാരവാഹികൾ അറിയിച്ചു.