 
വടക്കേവിള: ശ്രീനാരായണ പബ്ലിക് സ്‌കൂൾ കിഡ്‌സ് വേൾഡിന്റെ 26-ാമത് വാർഷികാഘോഷം 'കലാഞ്ജലി' ഡോ. ദീപ്തി പ്രേം ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. കിഡ്‌സ് വേൾഡ് ഹെഡ്മിസ്ട്രസ് ജാക്വിലിൻ നാഥ് സ്വാഗതം പറഞ്ഞു.ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ.കെ.ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് എം കൃഷ്ണഭദ്രൻ, ട്രഷറർ കെ. ബാലചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എസ്. അജയ്, എക്‌സിക്യുട്ടിവ് മെമ്പറും കിഡ്‌സ് വേൾഡ് കൺവീനറുമായ എസ്.കെ. യശോധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.