ശാസ്താംകോട്ട: പെൻഷൻ മുടങ്ങി അതിദരിദ്യരുടെ പട്ടികയിൽപ്പെട്ട വൃദ്ധ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റുമാരായ എം.വൈ.നിസാർ ,ഗോപകുമാർ പെരുവേലിക്കര, വർഗീസ് തരകൻ,വിനോദ്, വില്ലേത്ത്, രാജു ലോറൻസ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റിയാസ് പറമ്പിൽ, ജില്ലാ സെക്രട്ടറി ബിജു ആദി ശാസ്താംകോട്ട, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഐ.ഷാനവാസ്, വത്സല കുമാരി , മുൻഗ്രാമ പഞ്ചായത്ത് അംഗം ബിനോയ് തുടങ്ങിയവർ നേതൃത്വം നൽകി.