ccc
കടയ്ക്കൽ എ.ജി സ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ഫെയർ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു

കടയ്ക്കൽ :കടയ്ക്കൽ എ.ജി സ്കൂളിൽ നടന്ന യൂണിവേഴ്സിറ്റി ഫെയർ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ.രാജു എം.തോമസ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ മേരിക്കുട്ടി ജോസ്, അഡ്മിനിസ്‌ട്രേറ്റർ ജോബി സാമുവേൽ, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ഇന്ത്യയിലെയും വിദേശത്തെയും ഇരുപതിൽ പരം യൂണിവേഴ്സിറ്റി കളിലെ പ്രതിനിധികൾ പങ്കെടുത്തു. നേത്ര പരിശോധന, രക്ത പരിശോധന ക്യാമ്പുകളും പുസ്തകമേളയും വിദ്യാർത്ഥികളുടെ സയൻസ് എക്സിബിഷനും നടന്നു. പ്രദേശത്തുള്ള വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.