കൊല്ലം: ആറുമാസമായി പെൻഷൻ ലഭിക്കാതെ ജീവിതം പ്രതിസന്ധിയിലായ കശുഅണ്ടി തൊഴിലാളി ഓമന ആത്മഹത്യ ചെയ്ത സംഭവത്തിന് ഉത്തരവാദി പിണറായി സർക്കാരാണെന്ന് ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. പെൻഷൻ മുടങ്ങി സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബം നിരവധി തവണ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അപേക്ഷ നൽകിയിരുന്നു.
സാമൂഹ്യപെൻഷൻ കൊണ്ട് മരുന്നും അരിയും വാങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്യണ്ടി വരുന്ന പാവപ്പെട്ടവരുടെ ശാപം വാങ്ങുന്ന സർക്കാരായി പിണറായി സർക്കാർ മാറി. ഓമനയുടെ കുടുംബത്തെ സർക്കാർ ഏറ്റെടുക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.