കടയ്ക്കൽ: റഷ്യയിലെ സോച്ചിയിൽ ഇന്നലെ ആരംഭിച്ച ലോക യുവജനോത്സവത്തിൽ കടയ്ക്കലിൽ നിന്ന് പങ്കാളിത്തം. കടയ്ക്കൽ ചാണപ്പാറ സ്വദേശിയായ മുഹമ്മദ് നിജിൻ എൻ. വൈദ്യനും ഭാര്യ അഞ്ജുവുമാണ് തിരുവനന്തപുരം റഷ്യൻ ഹൗസിന്റെ കീഴിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത 10 പേരുൾപ്പെട്ട സംഘത്തിൽ ഉള്ളത്. തിരുവനന്തപുരം റഷ്യൻ ഹൗസിലെ ഇന്തോ-റഷ്യൻ യൂത്ത് ക്ലബ്ബിന്റെ പ്രവർത്തകരാണ് ഇരുവരും. കല, സാംസ്കാരികം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുവാനുള്ള വേദിയാണ് വേൾഡ് യൂത്ത് ഫെസ്റ്റിവൽ. മന്ത്രി ജെ.ചിഞ്ചുറാണിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ചാണപ്പാറ സന്മാർഗ്ഗദായിനി സ്മാരക വായനശാലയുടെ വൈസ് പ്രസിഡന്റുമാണ് മുഹമ്മദ് നിജിൻ എൻ. വൈദ്യൻ