photo
ടെലിഫിലിം ആദ്യപ്രദർശനവും പഠനോത്സവും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താ രമേശ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: നമ്മൾ കൂടെയുണ്ട് എന്ന ബോധം കുട്ടികളുടെ മനസിൽ ഉണ്ടാകണം എന്ന ലക്ഷ്യത്തോടെ അഴീക്കൽ ഗവ.ഹൈസ്കൂൾ തയ്യാറാക്കിയ ബോധവത്കരണ ടെലിഫിലിമാണ് ബി വിത്ത് യൂ. ടെലിഫിലിമിന്റെ ആദ്യ പ്രദർശനത്തിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം വസന്താരമേശ് നിർവഹിച്ചു. പി.ടി. എ പ്രസിഡന്റ് ലിജിമോൻ അദ്ധ്യഷനായി. യോഗത്തിൽ പ്രഥമാദ്ധ്യാപിക കെ.എൽ.സ്മിത സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ശ്യാം കുമാർ , അലുമ്നി അസോസിയേഷൻ പ്രസിഡന്റ് ശശികുമാർ പൂക്കോട്ട്, കരയോഗം പ്രസിഡന്റ് ജെ.വിശ്വംഭരൻ, സ്മിജിൻ ദത്ത് , ശ്രീജ, കിരൺ ന്യൂപിറ്റൽ , ജിത്തു തങ്കൻ , അഭിജിത്ത് , അനൂപ് സഹദേവൻ , അരൂപി , മിഥുൻ , അശ്വതി സുബിൻ സുരേഷ് അഭിജിത്ത്, അനിർവേദ് തുടങ്ങിവർ സംസാരിച്ചു. ടെലിഫിലിമിന്റെ അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും ചടങ്ങിൽ വെച്ച് ആദരിച്ചു. ടെലിഫിലിമിന്റെ പ്രചരണാർത്ഥം ആലപ്പാട് പഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ റാലി പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് ഫ്ലാഗ് ഒഫ് ചെയ്തു .