കൊട്ടാരക്കര: ചെങ്ങന്നൂർ താലൂക്കിലെ ഏറ്റവും മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത കെ.ജി. റോയിയെ തൃക്കണ്ണമംഗൽ ജനകീയവേദി പ്രവർത്തകർ ആദരിച്ചു. കൊട്ടാരക്കര സ്വദേശിയായ കൃഷി ഓഫീസർ കെ.ജി.റോയിയെ ചെങ്ങന്നൂരിൽ നടന്ന പുഷ്പമേളയിൽ മന്ത്രി സജി ചെറിയാൻ ഉപഹാരം നൽകി ആദരിച്ചിരുന്നു. തൃക്കണ്ണമംഗൽ നടന്ന ചടങ്ങിൽ സജിചേരൂർ, തോമസ് പി മാത്യു, കോട്ടാത്തല ശിശുപാലൻ, കുഞ്ഞൂട്ടി, മണിക്കുട്ടൻ, മത്തായി,ലിജിൻ, അനിൽ, വിഷ്ണു, ഡേവിസ്, ജോർജ് ചെറുകര, ഷിജു എന്നിവർ പങ്കെടുത്തു. റോയി അനുമോദനത്തിന് നന്ദി പറഞ്ഞു.