പടി. കല്ലട: കണ്ണങ്കാട്ട് റെയിൽവേ പാലത്തിന് സമീപം റെയിൽവേ ലൈനിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ നാട്ടുകാരും പൊലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൂയപ്പള്ളി കൊട്ടറ വിശാഖത്തിൽ വിശാഖിന്റെ ഭാര്യ ധന്യയെയാണ് (22) കഴിഞ്ഞദിവസം രാവിലെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. കൊല്ലത്ത് നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് സംശയിക്കുന്നത്.
വെള്ളിയാഴ്ച രാത്രി മുതൽ യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കൾ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ഷാജിമോൻ പറഞ്ഞു.