കൊല്ലം: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ (എ.കെ.ജി.സി.എ) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി താലൂക്ക്, പി.ഡബ്ല്യു.ഡി ഓഫീസ് കേന്ദ്രങ്ങളിൽ നാളെ ധർണയും സൂചനാ പണിമുടക്കും നടത്തും.

ജില്ലയിൽ രാവിലെ 10.30ന് കൊല്ലം പി.ഡബ്ല്യു.ഡി ഓഫീസ്, കൊട്ടാരക്കര താലൂക്ക് ഓഫീസ്, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ശാസ്താംകോട്ട താലൂക്ക് ഓഫീസ്, അഞ്ചൽ ബ്ലോക്ക് ഓഫീസ്, പത്തനാപുരം ട്രഷറി എന്നിവിടങ്ങളിൽ ധർണ നടക്കും. പൊതുമരാമത്ത് മാന്വൽ പരിഷ്‌കരിക്കണം, ഗവ. കരാറുകാരുടെ ലൈസൻസ് പുതുക്കുമ്പോൾ കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഒഴിവാക്കണം, പൂർത്തിയാക്കിയ ബില്ലുകൾക്ക് പണം യഥാസമയം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

പരിഹരിച്ചില്ലെങ്കിൽ ഏപ്രിൽ മുതൽ ടെണ്ടർ ബഹിഷ്‌ക്കരിച്ചും പണികൾ നിറുത്തിവച്ചും സമരം ശക്തമാക്കാനും എ.കെ.ജി.സി.എ ജില്ലാ എക്‌സി. യോഗം തീരുമാനിച്ചു. പ്രസിഡന്റ് എസ്.ബൈജു അദ്ധ്യക്ഷനായി. സെക്രട്ടറി ദിലീപ് കുമാർ, സുരേഷ് കാഞ്ചനം, പവനൻ, അജിത്ത് പ്രസാദ് ജയൻ, രാമൻ പിള്ള, ശബി, അനിൽകുമാർ, പ്രേംലാൽ, അരുൺ സഹദേവൻ, ബൈജു പുലത്തറ, റഹീം കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.